Monday, December 04, 2006

മണ്ടന്മാ(രല്ലാത്തവ)ര്‍ ലണ്ടനില്‍


ഇത് ബിര്‍മിംഹാം..
വഴിയരികിലെ പാരാമെഡിക് ..പാരാമെഡിക്കെന്നാല്‍ അത്യാഹിത വൈദ്യ ശ്രുശ്രൂഷകന്‍ എന്നോ മറ്റോ പറയാം.. വഴിയില്‍ വല്ല അത്യാഹിതവും നടന്നാല്‍ അടിയന്തിര വൈദ്യ ശ്രുശ്രൂഷ കൊടുക്കാന്‍ തയ്യാറായി നില്‍ക്കുകയാണ് പുള്ളി..പക്ഷേ ഇവിടെ എല്ലാവരും നിയമങ്ങളൊന്നും തെറ്റിയ്ക്കാത്തോണ്ട് മറ്റൊരു ബാംഗ്ലൂരല്ല..അതിനാല്‍ ബോറടിയ്ക്കുമ്പോള്‍ ഇങ്ങനെ വഴിപറഞ്ഞുകൊടുത്ത് ബോറടിയെ അടിയ്ക്കും..
ഈ ബൈക്ക് ഒരൊന്നൊന്നര ബൈക്ക് തന്നെ:)

ഇത് ബിര്‍മിംഹാം മ്യൂസിയത്തിലെ ‘ബുഡ’ ഗാലറി(ആംഗലേയത്തില്‍ ബുദ്ധ എന്നു പറയും:) ഒരു ബുദ്ധ പ്രതിമയെ മോട്ടോര്‍ സൈക്കിളാക്കി ഓടിച്ചു കൊണ്ടിരുന്ന ഒരാള്‍, പടമെടുക്കുന്ന കണ്ടിട്ട് ഒന്നുമറിയാത്തപോലെ നിരങ്ങി..നിരങ്ങി ..
മ്മടെ മഞ്ജൂ വാര്യര് കഴുതേടെ പുറത്തൂന്നിറങ്ങിയ പോലെ...


ലണ്ടന്‍..മ്മടെ സ്വന്തം ബിഗ് ബെന്നിന്റെ താഴെ..മൂന്ന് നൂറ്റാണ്ടിലെ വാഹനങ്ങള്‍..

7 comments:

കാളിയമ്പി said...

മണ്ടന്മാ(രല്ലാത്തവ)ര്‍ ലണ്ടനില്‍
ചില ചിത്രങ്ങള്‍

വിഷ്ണു പ്രസാദ് said...

ചിത്രങ്ങള്‍ കണ്ടു.അംബീ,നമുക്കും വേണം ഇത്തരം വഴിയരികിലെ വൈദ്യ ശുശ്രൂഷകര്‍...അല്ലേ...

ബിന്ദു said...

ഓ ആ ലവന്‍ ആ ചുവന്ന ടീഷര്‍ട്ടിട്ടവനാണോ മഞ്ജുവാരിക്കു പഠിച്ചത്?:)പാരയുടെ ബൈക്കുകൊള്ളാം, കളര്‍ഫുള്‍!

Tedy Kanjirathinkal said...

:-)

റാഡ്‌ക്ലിഫിന്റെയും എമ്മക്കുട്ടിയുടെയും റൂപ്പെര്‍ട്ടിന്റെയും രണ്ടു നേരിട്ടുള്ള ഫോട്ടം എടുത്തു തരാവോ, അംബീ..?

കാളിയമ്പി said...

വിഷ്ണുമാഷേ,ബിന്ദൂ, കരടിച്ചായാ നന്ദി..

നമുക്കും വേണമെന്നു തോന്നുന്നു വിഷ്ണുമാഷേ-നഗരങ്ങളിലെങ്കിലും , ഇത്തരം വൈദ്യശ്രുശ്രൂഷകര്‍.പല അപകട മരണങ്ങളും സമയത്തിന് പ്രഥമ ശ്രുശ്രൂഷ കിട്ടാത്തതുകൊണ്ടാണുണ്ടാകുന്നത്.

ലവന്‍ തന്നെ ബിന്ദൂ..ഒരു ചിരിയും പാസ്സാക്കിയിരുന്നു..പ്രതിമയുടെ തല ഹാന്‍ഡില്‍ ആക്കിയങ്ങനെ ഓടിയ്ക്കുകയായിരുന്നു:)

ടെഡീച്ചായാ ചതിയ്ക്കരുത്..തല്ലു മേടിപ്പിയ്കും..അല്ലേത്തന്നെ പാപ്പരാസീന്നൊന്ന് കേട്ടാ മതി:)

Tedy Kanjirathinkal said...

അംബിയേ, രാജ്ഞിയുടെ നാട്ടിലെ മഞ്ഞിന്റെയും ക്രിസ്മസ്സ് പൂരങ്ങളുടെയും ഫോട്ടങ്ങള്‍ കാച്ചുന്നില്ലേ..? :-)

സഹൃദയന്‍ said...

സംഭവോക്കെ കൊള്ളാട്ടൊ.........അംബി