Wednesday, February 14, 2007

ലണ്ടനില്‍ പണ്ട്...

പണ്ടൊന്ന് ലണ്ടനില്‍ പോയി..കൊഡാക്കനുമുണ്ടാരുന്നു കൂടെ..

ടേയ്..കണ്ട അണ്ടനെന്നും കൊഡകനെന്നൊന്നും പറഞ്ഞെന്നെ നാറ്റിയ്ക്കരുത്..ഞാന്‍ ഈസ്റ്റ്മാന്റെ സന്തതി കോഡാക്..

അതന്നെ..ഞങ്ങടെ ഭാഷേല്‍ കോഡാക്കനെന്നു പറയും..
ആ എന്തേലുമാവട്ട്..നിയെന്തോന്നു വേണമെങ്കിലും ബ്ലൊഗിയ്ക്കോ..അതിനു മുന്‍പ് എനിയ്ക്ക് വെശക്കുന്നു..പുതിയ ബാറ്ററി വേവിയ്ക്കാന്‍ വച്ചിട്ടുമതി എല്ലാം..



ഇതെന്തോന്നെടേ മുറജപമാ..പപ്പനാവസാമികോവിലിലോട്ട് പോണ പോലൊണ്ടല്ലാ..

ടാ മണ്ടാ ഇത് ലണ്ടനല്ലേ,
ബിഗ്ബെന്നല്ലേ
അപ്പം ഇതൊക്കെ കാണും..
ആകെയൊരു പപ്പനാവസാമികോവിലറിയാം..അതന്നെശരണം..

ഓ വെറുതേയിരിയെടേ..ഞാന്‍ വലിയ കിഴക്കന്‍പത്രോസിന്റെ സന്തതിയൊന്നുമല്ല..

ടാ ഇങ്ങോട്ട് നോക്ക്..കണ്ടാ..അഫ്ഗാനിലെ അധിനിവേശ...

നീയതൊന്നും നോക്കാതെടേയ്..അമ്പീ...ലോ..ലോണ്ടെ.. നോക്ക് ആ ചേട്ടനേം ചേച്ചീയേം നോക്ക്

അല്ലേലും നീയങ്ങനാ കോഡാക്കാ..നീ ഇതൊക്കെ കാണാതെ നടക്കും..കണ്ടില്ലെന്നു നടിയ്ക്കും..നീ അധിനിവേശത്തിന്റെ പട്ടാള......

നിര്‍ത്തെടാ അമ്പീ പ്രസംഗം..ബാ നമുക്ക് ആബിയില്‍ പോകാം..

ആബീല്‍ നിന്റെ കണ്ണ് തുറന്നാല്‍ എന്നെ പുറത്താക്കും..കേട്ടോടാ.കൊരങ്ങന്‍ കാമറേ...ചുമ്മായിരുന്നോണം..

കൊരങ്ങന്‍ ന്‍ ന്‍..നിന്റെ............

ഹിഹിഹി..എന്തൊരു സമാധാനം..:)

അല്ല..നീയിതൊന്ന് നോക്ക് ..ആരുമറിയാതെ കണ്ണ് തുറക്ക്..ത്രിശ്ശിനാപ്പള്ളിയില്‍ സമാധാനവും സുരക്ഷയുമുറപ്പാക്കിയതിന്??:) സായിപ്പിനുള്ള ഉപഹാര സ്മരണിക..

(for discipline established fortresses protected settlements extented French and Indian armies defeated and peace concluded in the Carnatic)

അതായത് നമ്മളെ കുറേപ്പേരെ ത്രിശ്ശിനാപ്പള്ളിയില്‍ വന്നു തട്ടിയ സായിപ്പാണത്..

താഴെ ത്രിശ്ശിനാപ്പള്ളിയുടെ പടവുമുണ്ട് ..അല്ല Tritchinopoly തൃശ്ശിനാപ്പള്ളി തന്നെയല്ലേ?

കുളിരു കോരുന്നു മോനേ..

നമ്മളെ കുറേപ്പേരെ തട്ടാനോ? അതൊക്കെ പണ്ട് നടന്നതല്ലേ..അമ്പീ

പണ്ട് തന്നെ..എന്നാലും എന്തരോ ..ഒരിത്..

എന്തായാലും ആ സായിപ്പ് സെക്യൂരിറ്റി വരും മുന്‍പ് നീയീ പടമെട്....

*****************

ആബീയ്ക്കകത്തെന്താ രസം ..എത്ര പേരാ മണ്ണിനടിയില്‍ കിടക്കുന്നത്..

“മന്നവനാട്ടേ..യാചകനാട്ടേ.....

നിന്റെ പാട്ടൊന്ന് നിര്‍ത്ത്..ബാ നമുക്കാ ട്യൂബ്ബ് സ്റ്റേഷനിലോട്ട് നടക്കാം..

ഇത് നോക്ക് 1857 ലെ ധീരതയ്ക്ക് സായിപ്പിന്റെ പ്രതിമോപഹാരം..

To, Major GEneral Sir Hentry Havlok K.C.B and his brave companions in arms during the campign in India in 1857..

കുളിര്..എഴുനേറ്റ് നില്‍ക്കാതെടാ രോമങ്ങളേ...തൂത്ത് കളയട്ട്....

നീയിങ്ങനെ അതുമിതും നോക്കി നടന്നാല്‍ ഞാന്‍ കണ്ണടച്ചിരിയ്ക്കും കേട്ടോ..

പെണങ്ങല്ലേടാ..ഞാനാ ചേച്ചിയെ നോക്കിയതല്ലേ..:)

വൈകുന്നേരമായി.. സമയമില്ല..നമുക്ക് ലണ്ടന്‍ പാലം കാണാന്‍ പോകാം..

..............................................................................

എന്താ ലൈറ്റിങ്ങ് അല്ലേ..ഞാനൊരു പടമെടുക്കട്ട്..അമ്പീ നീയാ കപ്പലണ്ടിക്കാരന്റെ കയ്യില്‍ നിന്ന് ഒരു കൂട് കാരമെല്‍ കപ്പലണ്ടി വാങ്ങിവാ..

ഇന്നൊരു നല്ല ദിവസം തന്നെ

6 comments:

കാളിയമ്പി said...

ടെഡിച്ചായന്‍ വന്നതിപ്പോഴാ കണ്ടത്..സ്വന്തം ബ്ലോഗൊഴിച്ച് ബാക്കിയെല്ലാത്തിലും നിരങ്ങലാണല്ലോ പണി.:).അപ്പോ അമ്മച്ചി വഴക്കുപറയാതിരിയ്ക്കാന്‍ വല്ലപ്പോഴും പ്രാതല്‍ കുടുംബത്തുമാകാന്നു വച്ചു..
പുതിയ പോസ്റ്റെന്റെ മാളൊരേ..

ഡിസ്ക്ലൈമര്‍: കട്ടതല്ല:)

അശോക് said...

Hope they don't have one of General Dyer .. Or do they?

Nice post. Remind me of my last London visit

കാളിയമ്പി said...

ഇല്ല അശോക് മാഷേ..ഞങ്ങളും ജനറല്‍ ഡയറിന്റെ പ്രതിമ നോക്കി..കണ്ടില്ല..:)

പിന്നെ നമ്മുടേ രക്തസാക്ഷികള്‍ അവരുടേ തീവ്രവാദികളും നമ്മുടേ കൊലപാതകവീരന്മാര്‍ അവരുടെ വീരനായകരാകുന്നതുമൊക്കെ ചരിത്രത്തിലങ്ങനെയങ്ങനെ:)

നമ്മള്‍ നമ്മുടേതെന്നും അവരവരുടേതെന്നും...ന്റമ്മേ..ഞാനോടി പാലക്കാട് ചുരം കടന്നു..

വിഷ്ണു പ്രസാദ് said...

അംബീ,ജയിച്ചവന്റെ സ്മാരകം കണ്ടുള്ള രോമഞ്ചം
എന്നെയും രോമാഞ്ചം കൊള്ളിച്ചു..:)ഇനിയും വരട്ടെ ലണ്ടന്‍ ചിത്രങ്ങള്‍...ടെഡി കമന്റിട്ടിട്ട് ഒരു മാസത്തിലേറെയായില്ലേ...അതോടെ ടെഡിയും അപ്രത്യക്ഷനായി...ഇനിയെന്നാണാവോ..

വേണു venu said...

അംബി ചിത്രങ്ങള്‍, അതിനടിയിലേഴുതിയ വരികള്‍ കൂടി വായിക്കുമ്പോള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു. ലണ്ടന്‍ ചിത്രങ്ങള്‍ ഇനിയും ഇനിയും പോരട്ടെ ഒപ്പം നല്ല കുറിപ്പുകളും.

കാളിയമ്പി said...

ശരിയാണ്‍ വിഷ്ണുമാഷേ ടെഡിച്ചായനെ കണ്ടിട്ടും നാളുകളേറെയായി..
അശോകവിഷ്ണുവേണുമാഷന്മാര്‍ക്ക് നന്ദി