Friday, July 11, 2008

പോടാ തെണ്ടീ‍....

(പടം വല്‌താക്കി നോക്കിയാണണ്ണാ)

പണ്ടൊരേപ്രില്‍ മാസം നാലാം തീയതി എന്റെ ജന്മദിനമാണെന്നറിഞ്ഞ് സായിപ്പുമദാമ്മമാരെല്ലാം കൂടി പിരിവിട്ട് ഒരു കാര്‍ഡ് മേടിച്ച് തന്നു. മേടിച്ച് തന്നത് പിരിവിട്ടായതുകൊണ്ടാവണം ഡിപ്പാര്‍ട്ട്മെന്റില്‍ വേറേയുള്ള കൂട്ടുകാരന്‍ മല്ലന്‍ നല്ല തനിമലയാളത്തില്‍ ആശംസകളുമര്‍പ്പിച്ചു.....

ഇതെന്താ എഴുതിയിരിയ്ക്കുന്നതെന്നതിന് അര്‍ത്ഥവും അവന്‍ പറഞ്ഞ് കൊടുത്തിട്ടുണ്ട്...BirthDay Wishes ആണത്രേ..

അന്നത്തേലും തമാശ ഇന്നു തോന്നുന്നത്കൊണ്ടാവണം ഇന്ന് എനിയ്ക്ക് പോസ്റ്റാന്‍ തോന്നുന്നത്

അവന്റെ സ്വഭാവം വച്ച് തെണ്ടിയ്ക്കു പകരം കുറച്ച് മൂത്തതാവാനായിരുന്നു സാധ്യത.
ജന്മദിനമല്ലേ എന്നു വച്ചിട്ടാവുമോ..ഹേയ്..അല്ല..
അങ്ങനത്തെ മൃദുലവികാരങ്ങളൊന്നുമില്ലല്ലോ?? ഹും..ആരു ജനിച്ചു ആരു മരിച്ചു..???

ഞാന്‍ എടുത്ത് ബ്ലോഗിയേക്കുമെന്ന് പേടിച്ചിട്ടാവും...അങ്ങനാവുമോ?? അതാവാനും സാധ്യതയില്ല..
ആര്‍പ്പൂക്കര അമ്പലക്കവല പന്തളം ഇടപ്പള്ളി പള്ളിയം വോല്വര്‍ഹാംടണ്‍ ബിര്‍മിംഹാം ലണ്ടന്‍ ജംഷന്‍ ഒക്കെ നടുങ്ങുമാറുച്ചത്തില്‍ മ.%W ത$^%& ചേര്‍ക്കാതെ പരസ്പരം സംബോധന ചെയ്യാറില്ലാന്നല്ലോ ..

പിന്നെയെന്താവും??? ഗവേഷിയ്ക്കണം..അതിനൊള്ള വിഷയമൊണ്ട്..(ഒരു വിഷയമായി)

സ്കാനറു പ്രിന്ററു കോപ്പിയറ് സ്വന്തായി വാങ്ങിച്ചുവെന്നും ആദ്യം സ്കാന്‍ ചെയ്തത് ഐശ്വര്യമായി ഇതാണേന്നും പ്രത്യേകം പൊക്കാളി പറയേണ്ടതില്ലല്ലോ. നാലുപേരറിഞ്ഞില്ലേല്‍ കാശുമൊടക്കിയതിനെന്ത് സുഖം?? ബ്ലൊഗാവിന്റെ ആകെയുള്ള ഗുണം പൊക്കാളിതന്നെ....

അല്ല..ഈ പൊക്കാളീ പൊക്കാളീ എന്നൊരു കൃഷിരീതിയും ഉണ്ടല്ലേ..അതെന്താണാവോ..ഈ പൊക്കാളികൃഷി കരിഞ്ഞു എന്നൊക്കെ പത്രത്തില്‍ കാണാല്ലോ....

എന്തെങ്കിലുമൊക്കെയെഴുതണ്ടെ??

5 comments:

ഗുപ്തന്‍ said...

(പാഠപുസ്തകവിവാദ വെര്‍ബല്‍) ഡയേറീയക്കാലത്തെ ബ്ലോഗിംഗ് എന്നൊരു പെഴ്സ്പെക്റ്റീവും ആകാം :)

Mr. K# said...

:-)

കാളിയമ്പി said...

ഗുപ്താ..ഡയേറിയാക്കാലത്തെ അജീര്‍ണ്ണം തന്നെ..നമ്മളും മര്‍ക്കേസല്ലെങ്കിലൊരു മാത്യുമറ്റമെങ്കിലും...???
:)

മാന്മിഴി.... said...

mmmmmmmmmmmmmmmmmmmmmmmm

Sharu (Ansha Muneer) said...

:)... എന്തെങ്കിലുമൊക്കെ വായിക്കുകയും വേണമല്ലോ...വായിച്ചു :)