Sunday, November 19, 2006

രണ്ടു സുന്ദരന്മാര്‍



രണ്ടു സുന്ദരന്മാര്‍..കൂട്ടുകാര്‍ തന്നെ..കണ്ടാല്‍ തോന്നൂല്ലേ..?
ആ‍ സൈഡുവാരം കാണുന്നതൊരു സായിപ്പിന്റെ കുടിപ്പള്ളിക്കൂടം
ഇവന്മാരുടിടയില്‍ക്കൂടിയന്നാണാവോ ഉരലും വലിച്ചൊരു കണ്ണന്‍ പോകുന്നത്?
:)

15 comments:

Sagittarian said...

മരങ്ങള്‍ തമ്മില്‍ നല്ല ദൂരം ഉണ്ടല്ലൊ അംബീ. ഇതു മറിച്ചിടാന്‍ ഒരു ഒന്നൊന്നര ഉരല്‍ വേണ്ടി വരുമല്ലൊ :-)

സു | Su said...

അംബി ഒരു റോഡ് റോളറും കൊണ്ട് ചെല്ലൂ. :)

കാളിയമ്പി said...

രണ്ടു സുന്ദരന്മാര്‍..കൂട്ടുകാര്‍ തന്നെ..കണ്ടാല്‍ തോന്നൂല്ലേ..?
ആ‍ സൈഡുവാരം കാണുന്നതൊരു സായിപ്പിന്റെ കുടിപ്പള്ളിക്കൂടം
ഇവന്മാരുടിടയില്‍ക്കൂടിയന്നാണാവോ ഉരലും വലിച്ചൊരു കണ്ണന്‍ പോകുന്നത്?
:)

കുറുമാന്‍ said...

ഇലപൊഴിയും ശിശിരത്തിന്‍........

നല്ല ചിത്രം.......ഇതു മറിച്ചിടാന്‍ ഉരലുവേണമെന്നില്ലല്ലോ, ഒരു ഉലക്കയില്‍ കയറു കെട്ടി നടുവിലൂടെ വലിച്ചാല്‍ പോരെ :)

വാളൂരാന്‍ said...

അമ്പിയേ, നല്ല ചന്തോണ്ട്‌ കാണാന്‍....

thoufi | തൗഫി said...

നല്ല ചിത്രങ്ങള്‍..
അല്ല,ഇതെന്തിനാ വലിച്ചിടുന്നത്?

കാളിയമ്പി said...

അപ്പോള്‍ ശരി, സുച്ചേച്ചി,കുറുമാന്‍,മുരളിയേട്ടാ, മിന്നാമിന്നീ..സലാം..നന്ദി
കുടിപ്പല്ലിക്കൂടത്തിലെ പിള്ളേര് ഇതിന്റൈടയിലൂറ്റെ പോകുമ്പോ തോന്നിയ ഒരു വന്യ ഭാവനയാണ്‍..ഭയങ്കരമായിപ്പോയി അല്ലേ..
പിന്നെ എന്റെ സഹ ഫ്ലാറ്റന്‍ ഈ കമന്റുകള്‍ കണ്ടൊരു മുട്ടന്‍ കമന്റിട്ടു..എന്റെ ദേഹപ്രകൃതി കൂടി കണ്ടാലേ മനസ്സിലാവൂ..
“നീ കള്ളമൊന്നും പറഞ്ഞില്ലെടാ..നീ ഉരലില്ലാതെ വെറുതേ നടന്നാല്‍ മതി..അതു മറിഞ്ഞു വീഴും..”
വൈകുന്നേരം വന്നിട്ട് അതൊന്നു തന്നെ നോക്കണം.

കാളിയമ്പി said...

പിന്മൊഴി , തനിമലയാളം , ഇതുകള്‍ക്കെന്തെങ്കിലും കുഴപ്പമുണ്ടൊ..ഇന്നലെ രാത്രി മുതല്‍ കിട്ടുന്നില്ലല്ലോ?

വിശ്വപ്രഭ viswaprabha said...

പ്രശ്നം പിന്മൊഴിയുടേയും തനിമലയാളത്തിന്റേയും അല്ല അംബീ, ബ്ലോഗറിന്റേതാണ്. (http://blogger.com ).

ഇന്നലെ മുതല്‍ ആള്‍ക്ക് പനി പിടിച്ചിട്ടുണ്ട്.

[ബ്ലോഗ്സ്പോട്.കോം , ബ്ലോഗര്‍.കോം ഇവ വാസ്തവത്തില്‍ രണ്ട് സൈറ്റുകളാണ്. http://blogspot.com -ല്‍ നാം എഴുതിയ ലേഖനങ്ങളും പടങ്ങളും കമന്റുകളുമൊക്കെ ശേഖരിച്ചുവെക്കുന്നു. എങ്കിലും അവയൊക്കെ ചേര്‍ക്കാനും തിരുത്തുവാനും മറ്റു യൂസര്‍ സെറ്റിങ്ങുകള്‍ക്കും http://blogger.com ആണ് ഉത്തരവാദി.]

ഇതില്‍ blogger.com സൈറ്റില്‍ പ്രശ്നങ്ങളുണ്ടാവുമ്പോഴാണ് കമന്റുകള്‍ വൈകുന്നതും മറ്റും.

ഇപ്പോളത്തെ പ്രശ്നം Post a comment എന്ന പേജില്‍ കാണുന്ന കമന്റുകള്‍ Post page-ല്‍ പോസ്റ്റുകള്‍ക്കടിയിലായി വരുന്നില്ല എന്നതാണ്. അതേ സമയം അവയൊക്കെ ഏതാണ്ട് അപ്പോള്‍ തന്നെ പിന്മൊഴികളിലേക്ക് എത്തുന്നുമുണ്ട്.

കാളിയമ്പി said...

വിശ്വപ്രഭയേട്ടാ അതുമാത്രമല്ല പ്രശ്നം.രണ്ടു ദിവസമായി തനിമലയാളം.ഓര്‍ഗ്ഗ് എനിയ്ക്ക് കിട്ടുന്നില്ല..ബൂലോക ക്ലബ്ബില്‍ നിന്ന് ലിങ്ക് പോയി നോക്കി.അതുമില്ല.
പുതിയ പോസ്റ്റുകളേതൊക്കെയെന്നറിയാന്‍ ഇപ്പോ ഗൂഗിള്‍ പിന്മൊഴി മാത്രം വഴി.

ബൂലോകത്തിന് കാശ് കിട്ടിയ്ക്കോട്ടേ എന്നു വച്ച് ഇന്നലെ കുറേ പരസ്യ ലിങ്കിലേയ്ക്ക് ഞാന്‍ ഞെക്കിയിരുന്നു..തനിമലയാളത്തില്‍ നിന്ന്..തുറന്നു നോക്കിയതുമില്ല. അവസാനം എല്ലാം കൂടെ പൊട്ടി..ഞാന്‍ കണ്ട്രോ‍ള്‍ ആള്‍ട് ഡിലീറ്റടിച്ചു..
പിന്നെ തനിമലയാളം കിട്ടുന്നില്ല.ഗൂഗില്‍ പിന്മൊഴിയല്ലാതെ ഒറിജിനല്‍ പിന്മൊഴിയും കിട്ടുന്നില്ല.

Anonymous said...

ങ്ങാഹാ..ഇപ്പളല്ലേ മനസ്സിലായേ, അപ്പൊ അമ്പിയാണല്ലേ ഏവൂര്‍ജി കഷ്ടപ്പെട്ടുണ്ടാക്കിയ തനിമലയാ‍ളം പൊട്ടിച്ചു കളഞ്ഞേ? ഇത്രേം ക്രൂരത എന്തിനാ ? എന്തു തെറ്റു ചെയ്തു എല്ലാരും അമ്പി മാഷിനോട്?

ഒരു പത്തു നന്മ നിറഞ്ഞ മറിയവും, ഒരു രണ്ട് സ്വര്‍ഗ്ഗസ്ഥനായ പിതാവും ചൊല്ലിക്കോ കേട്ടൊ. എന്നിട്ട് അതു കഴിയുമ്പൊ ഇനീം ശിക്ഷ തരാം.

കാളിയമ്പി said...

ഇതു ശരിയ്ക്കും സംഭവിച്ചതാണ്

കേരളം മുഴുവന്‍ ഇതുപോലെ നടക്കാനിടയുള്ളതു കൊണ്ട് വേറെയാരെങ്കിലും ഇതേ കഥ പറഞ്ഞാല്‍ സത്യമായിരിയ്ക്കുകയും ചെയ്യാം..

എട്ടാം ക്ലാസ്സ്..വീട്ടിനടുത്തുള്ള ഒരു വീട്ടില്‍ ട്യൂഷനു ചേര്‍ന്ന ദിവസം..ഞങ്ങള്‍ക്ക് മുന്നേ അറിയാവുന്ന വീട്ടുകാര്‍ തന്നെ..മൂന്ന് സഹോദരങ്ങള്‍ പഠിപ്പിയ്ക്കും.അണ്ണന്മാരും ചേച്ചിയും.
ഞാന്‍,ശ്യാം,ഉണ്ണി, ശരത്ത്..ഇവരാണ് പുതിയ ക്ലാസ്സ്..
ക്ലാസ്സ് തുടങ്ങി..
പഠിപ്പിയ്ക്കുന്ന അണ്ണന്മാര്‍ സ്വല്‍പ്പം ഗൌരവത്തിലാണ്..
ഞങ്ങളോട്
“ആരാടാ ത്രൈയംബകം പൊട്ടിച്ചേ”

ഞാനും ശ്യാമും ആ കഥ കേട്ടിട്ടുണ്ട്..ശരത്ത് പുരാണ കഥകളില്‍ അതിവിശാരദമാര്‍ക്കണ്ടേയന്‍..കാരണം അവന്റച്ഛന്‍ മലയാളം മാഷ്, വീട്ടില്‍ എടുത്താല്‍ പൊങ്ങാത്ത പുസ്തകക്കൂമ്പാരം.
ഞങ്ങളുടെ ചിരി കണ്ട് അണ്ണന്മാര്‍ കണ്ണിറുക്കി.
ഉണ്ണിയെ പിടിച്ചു
“നീയാണോടാ ഉണ്ണീ..“
അവന്‍ സത്യമായും വിചാരിച്ചു അവനാണന്ന്
അല്ലണ്ണാ..സത്യമായുമല്ല.
“പിന്നെ..അതെങ്ങനെ ഒടിയും..?”
“അണ്ണാ..ഞാന്‍ സത്യമായും അതു നിന്നടത്തൂടല്ല വന്നത്..ഇപ്പറത്തെ വഴിയാ..”
അണ്ണന്‍ ശബ്ദം കനപ്പിച്ച്..“സത്യം പറയെടാ”

ഉണ്ണി കരഞ്ഞോണ്ട്
”അമ്മ സത്യാണേ ഞാനതിന്റെയൊരു കാ പറിച്ചെന്നുള്ളത് നേരാ..ഞാനത് ഒടിച്ചതൊന്നുമില്ല..ങീങീ...”

അവന്‍ വിചാരിച്ചു ത്രൈയമ്പകമെന്നുള്ളത് വീട്ടു മുറ്റത്തു നില്‍ക്കുന്ന ആപ്പിള്‍ ചെറിയാണെന്ന്..:)

ആന്റീ ക്ലൈമാക്സ് അണ്ണന്മാരും പ്രതീക്ഷിച്ചില്ല..ന്നാലും ഗൌരവം വിട്ടില്ല..
“ആ..പോട്ട്..ഇനിയാ കാ വേണമെങ്കില്‍ ചോദിച്ചേച്ച് പറിയ്ക്കണം കേട്ടാ”

മൂന്നാളും അണ്ണന്മാരും അത്ര അരസികരല്ലാത്തതിനാല്‍ പിന്നെയൊരു അരമണിയ്ക്കൂര്‍ നേരം ചിരിയാരുന്നു..കാര്യമറിഞ്ഞപ്പോള്‍ ഉണ്ണിയും..

ഇഞ്ജിയേച്ചിയേ...വേണ്ടാ..

വിഷ്ണു പ്രസാദ് said...

ശനിയന്‍ ചേട്ടന്‍ വീട് മാറുകയാണെന്ന് കണ്ടിരുന്നല്ലോ...അതാവും തനിമലയാളത്തിന്റെ പ്രശ്നം.അംബീ,ചിത്രങ്ങള്‍ മനോഹരം.എല്ലാ മനോഹാരിതയും ,കാണെക്കാണെ ബോറടിയുടെ ദൈവത്തിലേക്ക് നിന്നെയും എത്തിക്കുന്നുണ്ടോ...?

evuraan said...

അംബീ,

വീടു മാറ്റമായിരുന്നതിനാലാണ് ൨ ദിവസത്തോളം തനിമലയാളം.ഓര്‍ഗ് കിട്ടാഞ്ഞത്. ഇപ്പോള്‍ തിരികെ സിസ്റ്റം ഓണ്‍‌ലൈനായിട്ടുണ്ട്.

:)

വിഷ്ണു പ്രസാദ് said...

ഏവൂരാന്‍ ചേട്ടന്റെ വീടുമാറ്റമായിരുന്നോ..?വായിച്ചതാ‍ണ്.ഓര്‍മപ്പിശക് പൊറുക്കണം.