Thursday, March 29, 2007

മണ്ണ്

Sringeri Sri Vidyashankara Temple


Friends“മണ്ണും ജലം കനലുമംബരമോടു കാറ്റു-
മെണ്ണിപ്പിടിച്ചറയിലിട്ടെരിയും കൊളുത്തി
ദണ്ഡപ്പെടുത്തുമൊരു ദേവതയിങ്കല്‍ നിന്നെന്‍-
പിണ്ഡത്തിനന്നമൃതം നല്‍കി വളര്‍ത്ത ശംഭോ!“

( പിണ്ഡനന്ദി - ശ്രീ നാരായണ ഗുരു )

7 comments:

Kiranz..!! said...

നല്ല ചിത്രങ്ങള്‍ അംബീ..ശരിക്കും ഇഷ്ടമായി.ഭജന പാടിയൊന്നുലകം ചുറ്റിയ മട്ടുണ്ടല്ലോ.

Ambi said...

കിരണ്മാഷേ വളരെ നന്ദി..

ദേവേട്ടാ കൂയ് ദാണ്ടേ എന്റെ പടങ്ങള്‍ ഇവിടുണ്ട്..ചിക്കന്‍ വറുത്തതിപ്പിന്നെ കുറേ പടങ്ങളിട്ടു.ങാ ഹാ..ഞാനും നോക്കട്ട്:)

SAJAN | സാജന്‍ said...

അംബി നല്ലപടങ്ങള്‍.. നാലാമത്തെ പടം കാണാന്‍ എന്തു രസംണ്..

ദേവന്‍ said...

ഉലകം" അല്ലാതെ അംബിക്ക്‌ ഇങ്ങനെയും ഒരു ബ്ലോഗ്‌ ഉണ്ടെന്ന് (സര്‍ഗ്ഗം നെടുമുടി സ്റ്റൈലില്‍) അറിഞ്ഞില്ല... ഞാനറിഞ്ഞില്ല.

ഗൊമ്മന്നസ്സലായ പടങ്ങള്‍. ആര്‍ക്കൈവില്‍ താഴോട്ടു പോയി എല്ലാം കണ്ടിട്ടു വരട്ടെ.

Ambi said...

മീനുകള്‍ ശ്രിംഗേരിയിലെ തന്നെ ദേവേട്ടാ..പുഴയില്‍ ഇത്രയധികം മീനുകളെ മറ്റൊരിടാത്തും കാണാനാവുമെന്ന് തോന്നുന്നില്ല.(കുളങ്ങളിലുണ്ടാകും).

ഈ ഏരിയായില്‍ മിന്‍ പിടുത്തമില്ലാത്തതിനാലാവണം..അവനവളുമാര്‍ യാതൊരു ഭീതിയുമില്ലാതെ അങ്ങനെ തിമര്‍ക്കുകയാണ്:)

ഈ സ്ഥലത്തിന്റെ ഐതിഹ്യവും അങ്ങനെ തന്നെ.ആദിശങ്കരന്‍ നടന്നു പോകുമ്പോള്‍ ഒരു പാമ്പ് ഒരു ദീന(ദീനന്‍?)യായ ഒരു തവളയെ സൂര്യപ്രകാശത്തില്‍ നിന്ന് തന്റെ പത്തി കുടയാക്കി സംരക്ഷിച്ചു നിര്‍ത്തുന്നതു കണ്ടെന്നും, ജന്മശത്രുക്കള്‍ പോലും സൌഹാര്‍ദ്ദത്തിലാവുന്ന ആ സ്ഥലത്ത് ആശ്രമം സ്ഥാപിച്ചെന്നുമാണ് കഥ..

ശാരദയുടേയും ശങ്കരന്റേയും ക്ഷേത്രങ്ങളും അങ്ങേക്കരയില്‍ ആശ്രമം, വേദാന്ത അദ്വൈത വിദ്യാലയങ്ങളും ലൈബ്രറിയും റിസര്‍ച്ച് സെന്ററും ഒക്കെയുണ്ട്..

ഓരോരോ എസ്റ്റാബ്ലിഷ്മെന്റുകള്‍..അല്ല ...അതും വേണം

മംഗലാപുരത്തു നിന്ന് ഒരു നാലഞ്ച് മണിയ്ക്കൂര്‍ യാത്ര..യാത്രയും രസമാണ്..കാട് മലയൊക്കെ കയറണം..ഒക്റ്റോബര്‍, നവംബര്‍ (മഴയില്ല എന്നാല്‍ വെള്ളവും പച്ചയുമുള്ളപ്പോള്‍)കാറിലാണേങ്കില്‍ ഇഷ്ടമുള്ളടത്തൊക്കെ നിര്‍ത്തി നിര്‍ത്തി പോകാം(ഞാന്‍ പിന്നെ പണ്ടേ ബസ്സാ:)അതാവുമ്പൊ 60 രൂപായേ ആകുവൊള്ളേ.. )

..നല്ല സ്ഥലമാണ്..


എല്ലാര്‍ക്കും നന്ദി

saptavarnangal said...

അംബി,
‘മണ്ണ്’ നന്നായിട്ടുണ്ട്!
:)
ഇനിയും ഫോട്ടോയെടുത്ത് ഇടൂ, കൂട്ടത്തില്‍ യാത്രയെപറ്റിയും എഴുതൂ!

nalan::നളന്‍ said...

അംബിയേ,
ഇപ്പരിപാടിയും ഉണ്ടായിരുന്നോ.. പ്രതിഫലനങ്ങളെല്ലാം കണ്ടു.. മണ്ണ് പ്രത്യേകിച്ചും നന്നായിട്ടുണ്ട്. ഇനിയും ക്ലിക്കുക ആശംസകളോടെ