Saturday, May 19, 2007

കാറ്റിനു മുന്‍പ്

പിടിപെട്ടുപുരണ്ടുമറിഞ്ഞുപിണ-
ക്കുടിയില്‍ക്കുടികൊണ്ടു ഗുണങ്ങളൊടും,
കുടികൊണ്ടു കുടിയ്ക്കുമരും കുടി നീ-
രടി തട്ടിയകത്തു നിറഞ്ഞിരി നീ

[ശ്രീനാരായണ ഗുരു] [ശിവ പ്രസാദ പഞ്ചകം]

16 comments:

Ambi said...

കാറ്റിനു മുന്‍പ്..പൊന്നപ്പന് സമര്‍പ്പിതം..

ദേവന്‍ said...

എന്തരു പടം! പച്ചച്ച.. നീലാലാ.

ചോദിക്കാന്‍ പാടില്ല എന്നാലും.. ആ പ്രതിഫലനത്തിന്റെ പടം.. അത്‌ ഫില്‍റ്റര്‍ ഇട്ട്‌ എടുത്തതാണോ ( ഛെ ഛെ.. പ്രിയേ നിന്റെ കവിളിന്റെ തുടുപ്പ്‌ ശരിക്കുള്ളതാണോ അതോ റൂഷ്‌ ഇട്ടതാണോ എന്നു ചോദിക്കുന്ന അരസികന്‍ കാമുകനെ പോലെ ആയല്ലോ ഞാന്‍

മൂര്‍ത്തി said...

നല്ല പടങ്ങള്‍..
qw_er_ty

Ambi said...

ദേവേട്ടാ..നന്ദി:)
ഇതൊക്കെ പുതിയ ഫ്യൂജിയന്റെ(fuji finepix S6500 fd) പരിപാടികളാ..പടം പിടിച്ച നേരത്ത് ഒന്നും ചെയ്തില്ല. കമ്പ്യൂട്ടറേലായിക്കഴിഞ്ഞ് ഞാനിത്‍ ചെയ്തത് ശകലം റൊട്ടേറ്റ് ചെയ്തു, ഷാര്‍പ്പന്‍ ചെയ്തു, റൊട്ടേറ്റ് ചെയ്തപ്പോ വെട്ടിപ്പോയടത്ത് ശകലം ക്ലോണീ..:)(ആ മോളില്‍ സൈഡുവാരം നോക്കിയാലറിയാം)
ആ പ്രതിഫലനം കണ്ടിട്ട് ഫില്‍ട്ടറിട്ടോ എന്ന് എനിയ്ക്ക് തന്നെ സംശയം..
യന്ത്രം വാങ്ങിയ്ക്കുമ്പോള്‍ ആകെ രണ്ട് ആവശ്യങ്ങളേയുണ്ടായിരുന്നുള്ളൂ..
ഒന്ന് കയ്യിലെടുത്ത് നിന്നാല്‍ എടുത്തപോലുണ്ടായിരിയ്ക്കണം(എന്‍ഫീല്‍ഡ് മാതിരി)..
രണ്ട് പശ്ചാത്തലം മങ്ങിച്ച് പടമെടുക്കാന്‍ പറ്റണം..(ആവശ്യമൊന്നുമില്ലേലും മങ്ങിയ്ക്കണം)
ആളിപ്പൊ വിചാരിച്ചപോലൊന്നുമല്ല..ഞാനങ്ങ് പ്രേമിച്ച് പോവുമെന്നാ തോന്നുന്നേ..:)
മുന്‍ പോസ്റ്റില്‍ ദേവേട്ടനൊരു സമര്‍പ്പണമുണ്ട് കണ്ടാരുന്നോ..:)

SAJAN | സാജന്‍ said...

ഹയ്യടാ അംബി, നല്ല കലക്കന്‍ പടങ്ങള്‍.. അപ്പൊ നീ ശരിക്കും സീരിയസാ?

അപ്പൂസ് said...

നല്ല പടങ്ങള്‍.. ആ പച്ചയ്ക്ക് എന്തൊരു പച്ചപ്പ്, നീലയ്ക്ക്‌ എന്തൊരു നീലിമ!

വിഷ്ണു പ്രസാദ് said...

അംബീ,ഉഗ്രന്‍ പടങ്ങള്‍.സ്തുതി.

parajithan said...

അംബീ, ഉഷാറ്!
ആകാശം പോസ്റ്റിലെ പടങ്ങളൊന്നും കാണാന്‍ വയ്യല്ലോ!

വേണു venu said...

അംബീ ചിത്രങ്ങള്‍‍ നന്നായിരിക്കുന്നു. ഇനി ഒരു കാറ്റിനു ശേഷമുള്ളതും പോരട്ടെ.:)

സതീശ് മാക്കോത്ത് | sathees makkoth said...

അംബീ,തര്‍പ്പന്‍ പടങ്ങള്‍!

Ambi said...

കാറ്റിനു മുന്‍പ് കാണാനെത്തിയ എല്ലാര്‍ക്കും എന്റെ പേരിലും ബ്ലോഗിന്റെ പേരിലും കാമറാന്റെ പേരിലും ഞാന്‍ അകൈതവമായ നന്ദി രേഖപ്പെടുത്തിക്കൊള്ളട്ടേ..

സാജേട്ടന്‍‍ ചോദിച്ചത് പോലെ തന്നെ ഞാന്‍ സീരിയസ് തന്നെയാണെന്ന് ഇവിടെ ഞാന്‍ വ്യക്തമാക്കാന്‍ ഉദ്ദേശിയ്ക്കുകയാണ്..സാജേട്ടന് നന്ദി..ദേവേട്ടന്‍ പറഞ്ഞ ഫില്‍റ്ററിടല്‍ ഈ കലാസമിതിയ്ക്ക് ഒരംഗീകാരമായി ഞങ്ങള്‍ കരുതുന്നു.ഫ്യൂജിയാന്‍ ആ പ്രശംസയ്ക്ക് ദേവേട്ടനോട് എന്നും കടപ്പെട്ടിരിയ്ക്കുമെന്ന് അറിയിച്ചത് ഇവിടെ പ്രഖ്യാപിയ്ക്കാന്വസരം കിട്ടിയതില്‍ ഞാന്‍ സന്തോഷവാനാണ്.ദേവേട്ടന് സമര്‍പ്പിച്ച കഴിഞ്ഞ വാര്‍ഷിക സുവനീര്‍ കാണാതെ പോയതിന്റെ അന്വേഷണം തുടരുകയാണ്..ദേവേട്ടന് ഒത്തിരി നന്ദി..

അറിയപ്പെടുന്ന നേച്ചര്‍ ഫോട്ടോഗ്രാഫറായ അപ്പൂസിനെ കൂടുതല്‍ പരിചയപ്പെടുത്തുന്നില്ല..അപ്പൂസിനും ഇവിടെ നന്ദി പറയുന്നു..സ്തുതിപാടിയ വിഷ്ണുമാഷിന് എങ്ങനെയാണ് നന്ദി പറയുക എന്നറിയില്ല..ഈ കലാസമിതിയുടേ ഏല്ലാവിധ വളാര്‍ച്ചയ്ക്കും ഉന്നമനത്തിനും അഭ്യുദയാകാംഷിയായ വിഷ്ണുമാഷിനും നന്ദി..

പരാജിയണ്ണനെ പറ്റി പ്രത്യേകം പറയേണ്ട കാര്യമില്ല..കഴിഞ്ഞ കലാസമിതിയുടേ വാര്‍ഷികത്തിന്റെ കലാപരിപാടികള്‍ ചെറിയ സാങ്കേതിക തകരാറുമൂലം കാണാന്‍ കഴിഞ്ഞില്ല എന്നതിനാല്‍ അദ്ദേഹം ഇവിടെ നേരത്തേ തന്നെ എത്തി എല്ലാ രീതിയിലും സഹകരിച്ചയാളാണ്..പരാജിയണ്ണന് നന്ദി..

സാങ്കേതിക തകരാറിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലാത്തതുകൊണ്ട് വീണ്ടും വാര്‍ഷികം നടത്തണോ എന്ന് ചില സംശയങ്ങള്‍ കമ്മിറ്റിയംഗങ്ങള്‍ക്കുണ്ടെന്ന് ഇതിനാല്‍ പരാജിയണ്ണനെ അറിയിയ്ക്കട്ടേ..

വേണുമാഷ് ഈ ഗ്രാമത്തിന്റെ കുളിര്‍ തെന്നലാണെന്നാണ് ആസ്ഥാന കവികള്‍ വാഴ്ത്തുന്നത്..അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകള്‍ ഗ്രാമത്തിന്റെ ചിന്തയായിരിയ്ക്കുന്നു..കുളിര്‍തെന്നലായി വന്ന വേണുമാഷിനും നന്ദി..

കഥകളെഴുതുക എന്നത് ചെറിയ കാര്യമല്ല..അതും ഹൃദയത്തില്‍ തട്ടിയുള്ള കഥകള്‍..ആ തൂലികയില്‍ നിന്ന് കിട്ടുന്ന ഏതൊരു അംഗീകാരവും വലിയ ഭാഗ്യമായി കലാസമിതി കാണുകയാണ്..ഹൃദയഹാരിയായ കഥകളുടെ കര്‍ത്താവ് സതീഷ് മാക്കോത്തിന് എന്റെ പേരിലും സമിതിയുടേ പേരിലും നന്ദി..

ഡച്ച് സാമ്രാജ്യത്തില്‍ ചാരപ്പണിയ്ക്ക് പോയത് കാരണം ഉത്ഘാടകന്‍ പൊന്നപ്പ ദ അളിയന്‍ ഇവിടെ എത്തിച്ചേരാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹവുമായി അടുപ്പമുള്ള വൃത്തങ്ങല്‍ അറിയിച്ചിട്ടുണ്ട്..ചാരപ്പണി കേറി ചാരായപ്പനി ആയെന്ന് ചില കുത്സിതശക്തികള്‍ പറഞ്ഞ് പരത്തുന്നത് വേറുതേയാണെന്നും ഇതിനാല്‍ ഞാനിവിടേ അറിയിയ്ക്കട്ടേ..ബൂലോകകവിതയിലുള്ള അദ്ദേഹത്തിന്റെ അക്രമം കണ്ടാല്‍ അങ്ങിനെ തോന്നുമെങ്കിലും..:)

ഇവിടേ ശബ്ദവും വെളിച്ചവും പിന്മൊഴിയും നല്‍കുന്നത് ശ്രീ ഏവൂരാന്‍ സൗണ്ടാണ്..അദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍ ശ്ലാഖനീയമാണ്..അദ്ദേഹത്തിനും നന്ദി..വാര്‍ത്താവിനിമയ സൊഉകര്യങ്ങള്‍ ഒരുക്കിയ കെവിയ്ക്കും എന്റെ പേരിലും സമിതിയുടേ പേരിലും നന്ദി..

ഇതൊക്കെ വന്ന് പിന്മൊഴി നിറഞ്ഞാലും എന്നെ ചീത്തവിളിയ്ക്കാത്ത നല്ലവരായ നാട്ടുകാര്‍ക്ക് എങ്ങനെ നന്ദി പറയണമെന്നറിയില്ല..പാതിരാത്രിയായതുകൊണ്ടാണ് ഇത്രയ്ക്കും ശബ്ദമലിനീകരണം ഞാന്‍ നടത്തുന്നതെന്നും ആയതിനാല്‍ എനിയ്ക്കെതിരേ കേസെടുക്കരുതെന്നും ഒരഭ്യര്‍ത്ഥനയുണ്ട്..
അതിനും നന്ദി..

ഒന്നുകൂടി എല്ലാര്‍ക്കും നന്ദി പറഞ്ഞുകൊള്ളട്ടേ..നന്ദി നമസ്കാരം..അഭിവാദനങ്ങള്‍ ജയ്ഹിന്ദ്..


(എന്താ ചെത്തല്ലേ:)

saptavarnangal said...

നന്ദി പ്രകാശനം കഴിഞ്ഞ നിലയ്ക്ക് ചിത്രങ്ങളെല്ലാം കൊള്ളാം എന്നു പറഞ്ഞാല്‍ വലിയ ഗുണമുണ്ടെന്നു തോന്നുന്നില്ല :)

അവസാനത്തെ ഏകനായ മഞ്ഞ പൂവ് നന്നായിട്ടുണ്ട്, പച്ച നിറത്തിലുള്ള പശ്ചാത്തലമാണ് ആ ചിത്രത്തിനു കൂടുതല്‍ മിഴിവു പകരുന്നത്. ആദ്യത്ത മഞ്ഞപൂക്കുല അത്ര നന്നാകാത്തത് പശ്ചാത്തലത്തിനു ആവശ്യത്തിനുള്ള കോണ്ട്രാസ്റ്റ് ഇല്ലാത്തതു കൊണ്ടാണ്.

ആദ്യ പ്രതിഫലനത്തിലെ നീലാകാശം മനോഹരമായിരിക്കുന്നു.

ആഷ | Asha said...

അംബീസ്,
അടിച്ചു പൊളിച്ചാണല്ലോ
നല്ല രസം കാ‍ണാന്‍
മുകളിലത്തെ വീടു കണ്ടാല്‍ കാര്‍ഡ് ബോര്‍ഡ് കൊണ്ട് ഉണ്ടാക്കിയ പോലെയിരിക്കുന്നു.

പൊന്നപ്പേട്ടന്‍ ചാര(ആയ) പണി കഴിഞ്ഞിതു വരെ എത്തിയില്ലേ. ഈ മനോഹരചിത്രങ്ങള്‍ സമര്‍പ്പിച്ചിട്ടും എത്തി ചേരാത്തത് വളരെ മോശം.

Sul | സുല്‍ said...

സൂപര്‍ പടങ്ങള്‍ അംബീ.
-സുല്‍

Ambi said...

സപ്തനണ്ണാ..നന്ദി..ആ ചിത്രം ഞാന്‍ ഈ വീക്കെന്റില്‍ തന്നെ മാറ്റുയിടുന്നതായിരിയ്ക്കും..
ആഷേ നന്ദി...പൊന്നപ്പന്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ന്ജാനീ നാറ്റാരനല്ല..:)
സുല്ലേ..സുല്ലിട്ട കാര്‍ട്ടൂണുകള്‍ കിടിലം..നന്ദി

ദിവ (diva) said...

ഫസ്റ്റും ലാസ്റ്റും പടങ്ങള്‍ വളരെ ഇഷ്ടപ്പെട്ടു.

qw_er_ty