Tuesday, May 15, 2007

ആകാശം

ആദ്യം നീലാംബരം തന്നെയാവട്ടെ..കുടജാദ്രിയിലേയ്ക്കുള്ള വഴി..

ഇതാണ് ഗൗരീ പ്രസാദ്....അടുത്ത് ബില്‍ക്കുന്ന കറുത്ത തോര്‍ത്തിട്ടത് സുദേവദാസ്..
മുന്‍പത്തെ ഒരു പോസ്റ്റിലും ഇവരുണ്ട്..



ആറാറണ്ണാ..സാജനണ്ണാ ഇതാണാ തീ..

ഗണപതി ഹോമം ഒരിയ്ക്കലും മുടക്കാത്ത ഈ തീര്‍ത്ഥാടകന്‍ ശങ്കരപീഠത്തിലെ രാത്രിവാസത്തിനു ശേഷം താഴെ ക്ഷേത്രത്തില്‍ വന്ന് അല്പ്പം സ്ഥലം കണ്ടെത്തി ഹോമം..മലയാളിയാണ്..പേര് ശ്രീധരന്‍ നമ്പൂതിരി..



കഷ്ടപ്പെട്ട് ബുദ്ധിമുട്ടി കമഴ്ന്ന് കിടന്ന് കാണാന്‍ വയ്യാതെ ഫോക്കസ് ചെയ്ത്..സപ്തതുളസിനളവക്കാരികൈപ്പള്ളിയണ്ണന്മാരേ..ലോക ഫോട്ടോഗ്രാഫര്‍മാരേ നമിച്ചു..ഇതിത്ര കഷ്ടപാടാഅണേന്ന് ഞാന്‍ വിചാരിച്ചില്ല..എന്റെ പാന്റെല്ലാം മുള്ള് കൊണ്ട് നൂലു വലിഞ്ഞു..മുട്ടിലൊക്കെ ചെളിയായി..പുതിയ യന്ത്രത്തിലെടുത്തത്..fujifilm finepix6500

ഇപ്പൊ തോന്നുന്നു ആ വയലറ്റ് പൂവില്‍ ഫോക്കസിയാല്‍ മതിയാരുന്നെന്ന്..കൊറച്ചൂടെ നല്ലത് അതാരുന്നേനേ..ഈ തടിയും വച്ചോണ്ട് സര്‍ക്കസ് കാണിയ്ക്കേണ്ടേ..അതാ കുഴപ്പം..:)


ഇത് ദേവേട്ടന്..ഒരു സമര്‍പ്പണം..:)

10 comments:

കാളിയമ്പി said...

ആകാശം.
പുതിയ പടത്തപാല്‍..പാതിരാത്രീലിട്ടാല്‍ ആരും കാണൂലേ..:)
എന്നാലും രാത്രീലാ ആകാശം കാണാന്‍ രസം..

സാജന്‍| SAJAN said...

ഠേ!!!ഇന്നൊരു തേങ്ങ അമ്പിക്കിരിക്കട്ടെ!
ഹ ഹ ഹ കലക്കി അമ്പി..
അപ്പൊ ഇതാണ് താങ്കളുടെ ബുദ്ധികേന്ദ്രം അല്ലേ,
ശ്ശോ അമ്പിയുടെ കമന്റൊക്കെ കണ്ടു ഞാനെന്തെല്ലാം തെറ്റിദ്ധരിച്ചു.. ഈ പാവം ഞാന്‍!
ഒന്നൂടെ , പടങ്ങള്‍ നന്നായി ഇരിക്കുന്നു.. :)

myexperimentsandme said...

യെന്തുപടം, യേതു പടം?

പ്രാന്തായി :)

കാളിയമ്പി said...

ഞാന്‍ ഉറങ്ങാന്‍ പോയില്ല..പോകുന്നു:) സാജനണ്ണാ അവന്‍ ബുദ്ധിയില്ലാ കേന്ദ്രമാണെന്ന് നേരത്തേ ഞാന്‍ പറഞ്ഞില്ലേ.. വഴക്കടിയ്ക്കാനറിയാം..ഗോസായി..:)

വക്കാരിയണ്ണന്റെ പടമപ്പാപ്പീതപുഷ്പം(ഫൂ, പുസ്പം അന്തക്കുട്ടി ശൊല്ലിയപോലെ..ഒക്കെ ശൊല്ലാം) പോലൊരു പൂവിന്റെ പടം എടുക്കാന്‍ നോക്കിയതാ..

പോട്ട് ഒറക്കം വരുന്നു..ഒറങ്ങണം..ലവന്‍ കൂര്‍ക്കം തുടങ്ങി..

വിഷ്ണു പ്രസാദ് said...

അംബീ,പടങ്ങള്‍ കൊള്ളാം.ബൂലോകത്ത് വേറാരോ കുടജാദ്രി ചിത്രങ്ങള്‍ ഇട്ടിരുന്നു.അതൊന്ന് കാണേണ്ടതാണ്.

അപ്പൂസ് said...

നന്നായിരിക്കുന്നു..
ആ അവസാ‍ന പടം, അതെവിടെയാണെന്നു പറയാമോ അമ്പീ?

അപ്പു ആദ്യാക്ഷരി said...

അവസാനത്തെ പടമാണ് എനിക്കേറ്റവും ഇഷ്ടമായത്.

മുസാഫിര്‍ said...

ആ മരങ്ങളുടെ ഇടയിലേക്കു നോക്കുമ്പോള്‍ ഒരു വല്ലാത്ത ശാന്തത.അംബി.

കാളിയമ്പി said...

വിഷ്ണുമാഷേ കണ്ടിരുന്നു..
അപ്പൂ ,അപ്പൂസേ, മുസാഫിര്‍..ഇവിടെ എന്റെ റൂമിനരികെയുള്ള കുറെ മരങ്ങളാണത്..:)

ദേവന്‍ said...

അയ്യയ്യോ.. ആകാശത്ത് അഞ്ചു സെന്റ് എനിക്കു തന്നായിരുന്നോ അംബീ?

ഞാനറിഞില്ല, കണ്ടില്ല, ഇപ്പോ കാണാനും പറ്റുന്നില്ല :(