Thursday, June 28, 2007

താഴോട്ട് നോക്കി നടന്നാല്‍

താഴോട്ട് നോക്കി നടന്നാല്‍ വേറൊരു കൂട്ടം



ചുമ്മാ ചിരിയ്ക്കുന്ന ചട്ടമ്പികള്‍....




പച്ചതൊട്ടമ്പാലിനോടുന്നവര്‍......



ചന്തത്തിലോമനച്ചോപ്പണിഞ്ഞോര്‍ ...

ഒറ്റയ്ക്ക് കുന്നില്‍ തപസ്സു ചെയ്യോര്‍...




കൂട്ടത്തിലെത്താന്‍ വഴിയില്‍ വീണോര്‍..




ഈയിലയിരൊരുതുള്ളിയാകാശമങ്ങനെ ഞാന്‍ ഞാനെന്ന്....



ഞാനും..

12 comments:

കാളിയമ്പി said...

ഈയിലയിരൊരുതുള്ളിയാകാശമങ്ങനെ ഞാന്‍ ഞാനെന്ന്....

ഞാനും..

കുട്ടു | Kuttu said...

ഒരു തുള്ളി. ഒരാകാശം.

ഇനിയും താഴോട്ട് നോക്കി നടന്നോ‍ളൂ... കൂടുതല്‍ കാഴ്ചകള്‍ കാണാം. :)

“മാനം നോക്കി നടക്കേണം, മാനം നോക്കി നടക്കരുത്“ എന്ന് കുഞ്ഞുണ്ണിമാസ്റ്റര്‍

ആശംസകള്‍.

Kaippally കൈപ്പള്ളി said...

സമയം കണ്ടെത്തി വണം എന്നു വെച്ച് എടുത്ത ചിത്രങ്ങളാണു് എന്ന് മനസിലാക്കാന്‍ കഴിയും.

എല്ലാം നല്ല compositions.



ആദ്യത്തെ പടം കൊള്ളം. Exposure Composition ചെയ്യാമായിരുന്നു. അപ്പോള്‍ അല്പം കൂടി പ്രകാശം ലഭിക്കും.


രണ്ടാമത്തെ ചിത്രം നന്നാവണമെങ്കില്‍ ഏതെങ്കിലും ഒരു ഇല എങ്കിലും perfect ആയി തെളിഞ്ഞിരിക്കണം.

അവസാനത്തെ ചിത്രം. നല്ല composition. focusഉം lightingഉം ഉറച്ചുകൂടി മെച്ചപ്പെടുത്തണം.

മറ്റു ചിത്രങ്ങളെല്ലാം അല്പം out of focus ആയി തോന്നുന്നു.


മൂനാമത്തെ ചിത്രം: നടുവില്‍ കാണുന്ന പച്ച തണ്ട് ഒഴിവാക്കാമായിരുന്നു. ചിത്രത്തിന്റെ കേന്ദ്ര ബിന്ദുവുമായി conflict ചെയ്യുന്നു.

ഇങ്ങനെയുള്ള ചിത്രങ്ങള്‍ എടുക്കുമ്പോള്‍ എപ്പോഴും ഓര്‍ക്കുക.: isolate the subject by removing distrating foreground and background elements. reduce the FOV where ever possible.

Satheesh said...

കൈപ്പള്ളി പറഞ്ഞതു കേട്ടല്ലോ.. അതു തന്നെ എനിക്കും പറയാനുള്ളൂ. :-)
ലാസ്റ്റ് പടം എനിക്ക് പെരുത്തിഷ്ടപ്പെട്ടു!

reshma said...

ഇഷ്ടമായി ഈ നടത്തം.

Kaippally കൈപ്പള്ളി said...

Exposure Composition എന്നെഴുതിയത്
Exposure Compensation ആയി വായിക്കണം

Anonymous said...

കൊള്ളാം,ഏതാ കേമറ?

കാളിയമ്പി said...

കുട്ടു,കൈപ്പള്ളിയണ്ണന് , സതീശ്, രേഷ്മ , തൃശ്ശൂര്‍‌ക്കാരന്‍ നന്ദി..

ഇത് വളരെ കുഞ്ഞ് പൂക്കളാണ്..ലോണിലെ പുല്ലുകള്‍ക്കിടയില്‍ വളര്‍ന്നു നില്‍ക്കുന്ന കുഞ്ഞന്മാര്‍..കാമറ തറയില്‍ വച്ച്
കമഴ്ന്ന് തറയില്‍ കിടന്ന് ഫോക്കസ് ചെയ്യണം ...നമ്മുടെ തടിയൊക്കെ വച്ച് അത് ഭഗീരഥപ്രയത്നം തന്നെ..(അതാ ഔട്ട് ഓഫ് ഫോക്കസ് ആയത്..:)

ലാസ്റ്റ് പടം ജിമ്പില്‍ കയറ്റി അസാധ്യ പണി പണിഞ്ഞു..അതുകൊണ്ട് ഫോട്ടോഗ്രാഫര്‍ക്ക് അഭിനന്ദനങ്ങള്‍ സ്വീകരിയ്ക്കാന്‍ വയ്യ.:)..ഗിമ്പിനു നന്ദി..

മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് ഒത്തിരി നന്ദി..

കാളിയമ്പി said...

ത്രിശ്ശൂര്‍ക്കാരനണ്ണാ , ത്രിശ്ശൂര്‍ക്കാരന്‍, ത്രിശ്ശൂര്‍ക്കാരനെന്ന് പറഞ്ഞാ ഈ ത്രിശ്ശൂര്‍ക്കാരനെന്ന് ഒട്ടുമറിയത്തില്ലാരുന്നു..ഇപ്പഴല്ലേ മനസ്സിലായത്..:)

കാമറ fujifilmfinepix6500fd

Unknown said...

അംബി,
താഴോട്ട് നോക്കി നടന്നാല്‍ ഇങ്ങനെ, ഇനി വശങ്ങളിലേയ്ക്ക് നോക്കി നടക്കൂ!

കൈപ്പള്ളി പറഞ്ഞത് കേട്ടല്ലോ?

ചിത്രത്തില്‍ ക്ലിക്കിയിട്ട് വലിയ ചിത്രങ്ങള്‍ വന്നില്ലല്ലോ, ആ പരിപാടി ഇവിടെ അനുവദിച്ചിട്ടില്ലേ?

കാളിയമ്പി said...

സപ്തയണ്ണാ വരും..ഞാനൊന്നും ചെയ്തിട്ടില്ലാരുന്നു..ഇനി വല്ല കൈതട്ടി വല്ലതും ക്ലിക്കായിപ്പോയോ എന്ന് നോക്കട്ടേ..ഇല്ല ക്ലിക്കിയാല്‍ വല്യ പടം വരുന്നുണ്ട്..

(വല്യ ചിത്രം കാണാത്തതന്നെ നല്ലത്..ആ കറുപ്പിന്റെ ബാക്ഗ്രൗണ്ടിലൊക്കെ കാണുമ്പം ച്ചിരിയെങ്കിലും ഒരെ‍ടുപ്പുണ്ട്..(സ്വയം പൊക്കല്‍..:)

നന്ദി

Mr. K# said...

ആ ലാസ്റ്റ് പടം ഒന്നു വലുതാക്കി അപ്ലോഡ് ചെയ്യൂ മാഷേ. ക്ലിക്കീട്ടു വലുതാവുന്നില്ല