Thursday, April 24, 2008

The Fate of a Bulimic Realistic Expressionist. അഥവാ ഒരു ബുളിമിക് റിയലിസ്റ്റിക് എക്സ്പ്രഷനിസ്റ്റിന്റെ ജാതകം

......പിന്നേം അഥവാ ഒരു കാളക്കൂറ്റന്‍




കാളക്കൂറ്റനൊരാട്ടിന്‍ തലയില്‍ പാരുമദിച്ച് കറങ്ങി
നേരോനേരിന്നുണയോ കാണാന്‍ ഇരുളുകളെത്ര വിഴുങ്ങി
കരിമുകിലില്‍നിന്നന്നൊരുകാലം കാളിയനായ് മണമെത്തി
വെള്ളപ്പൊക്കമൊരഞ്ചാം കാലില്‍ ചോര പതച്ച് കയറ്റി....


കാളക്കൂറ്റനൊരാട്ടിന്തലയില്‍ പാരുമദിച്ച് കറങ്ങി......





തിന്നുതകര്‍ത്തുചവുട്ടിയരച്ചൊരു പുന്നെല്വയലുകളെത്ര?
കൊന്നുകുളത്തിലകംചുറ്റുന്നൊരു കള്ളച്ചുഴികളിതെത്ര?
പാതമണത്ത് നുകം വയ്ക്കാനായ് കോരക്കണ്ടനിതെത്തി..
നെടിയൊരു കാറ്റില്‍ ചൂരു മണത്തവന്‍ മാടക്കൊട്ടകയേറി


കാളക്കൂറ്റനൊരാട്ടിന്തലയില്‍ പാരുതകര്‍ത്ത് കറങ്ങി....





മിന്നാമിന്നിപ്പക്കികള്‍ പോലും ഉണരാതൊഴുകും ലാവില്‍
കൊന്നപ്പൂക്കളിലെത്തേനീച്ചകളെല്ലാം പറന്ന് പാറി
മയങ്ങിയുണരും കൈതോലകളില്‍ തണുപ്പ് പാട്ടുകള്‍ മൂളി
പതിഞ്ഞചിരികളിലാറും കരയും രഹസ്യ കേളികളാടി





അന്നുവെളുക്കെക്കുളിച്ചു‌വന്നിച്ചുവന്ന പൊട്ടും ചൂടി
തുടുത്ത വാനം കയറുപിരിയ്ക്കാന്‍ ഹരിതക വണ്ടിയിലേറി
കാളക്കൂറ്റന്‍ കറുകറെയാത്തല വെള്ളം കാണും നേരം..
ആട്ടിന്തലയതിലൊന്നാന്തരമൊരു കളത്തല.....രസമായി



കാളക്കൂറ്റന്‍ പാവം.....പൊട്ടിയ പാരുമെടുത്ത് മയങ്ങി.....
ഉറങ്ങിയുണരാനകത്ത് മൂളിയ താരാട്ടായ് മഞ്ഞെത്തി.........


2 comments:

siva // ശിവ said...

എന്തു സുന്ദരമീ കവിത....

Anonymous said...

മനോഹരം .... ഇമ്പമുള്ള രസ്കരമായ കവിത ..
I wrote this using nila malyalam editor, why can't cdit implement a simpler mapping scheme like cibus varamozhi.